പനമരം : കാപ്പുംഞ്ചാലിനും കൈതക്കലിനും ഇടയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.30 ഓടെ കെ.എസ്.ആർ.ടി.സി ബസ്സിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.