അഞ്ചര ലിറ്ററോളം കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി ടാക്സി ഡ്രൈവർ അറസ്റ്റിൽ
തിരുനെല്ലി : കാട്ടിക്കുളം പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന 5.4 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി ഗോത്ര സാരഥി ടാക്‌സി ഡ്രൈവർ അറസ്റ്റിൽ.
കാട്ടിക്കുളം എടയൂര്‍ക്കുന്ന് പുതുക്കുടി പി.പി സതീശന്‍ (48) ആണ് പിടിയിലായത്. ഇയാളുടെ വാഹനത്തിൽ നിന്നും 180 മില്ലിയുടെ 30 ടെട്രാ പാക്കറ്റുകളിയായാണ് വിദേശ മദ്യം കണ്ടെടുത്തത്.
തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും തിരുനെല്ലി തെറ്റ് റോഡില്‍ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രൊബേഷന്‍ എസ്.ഐ സുധി സത്യപാലന്‍, സി.പി.ഒമാരായ അഭിജിത്ത്, മിഥുന്‍, ഡബ്ല്യു.സി.പി.ഒ രമ്യ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.