രാജ്യത്ത് 6,168 പേര്‍ക്ക് കൂടി കോവിഡ് ; 21 മരണം
രാജ്യത്ത് പുതിയതായി 6,168 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 9,685 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 59,210 ആണ്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94% ആണ്. രോഗം മൂലം 21 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ മരണപ്പെട്ടത് 527932 പേരായി.