ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് പുൽപ്പള്ളിയിൽ
ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് പുൽപ്പള്ളിയിൽ
പുൽപ്പള്ളി : ജില്ലാ പഞ്ചഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനായി വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് സെപ്തംബർ 10 ന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നടക്കും. ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ്, ഗ്രാൻ്റ് മാസ്റ്റേഴ്സ്, സീനിയർ ഗ്രാൻറ് മാസ്റ്റേഴ്സ്, അംഗ പരിമിതർ എന്നീ വിഭാഗങ്ങളിൽ ആൺ / പെൺ, പുരുഷ / വനിത വിഭാഗങ്ങൾക്കായി ഭാരത്തിൻ്റെ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തും. ഇടത് വലത് കൈകൾക്ക് പ്രത്യേകം മത്സരം ഉണ്ടായിരിക്കും.
സംസ്ഥാന തല മത്സരത്തിൽ വിജയികളാകുന്ന ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹതയുള്ള കായിക ഇനമാണ് പഞ്ചഗുസ്തി. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കായിക താരങ്ങൾ ഭാര നിർണ്ണയത്തിനായി സെപ്തംബർ 9 ന് രാവിലെ 9.30 ന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ : 9747616067, 9633686354.