പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
മാനന്തവാടി : പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചതായി വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് അറിയിച്ചു.
ശക്തമായ മഴപെയ്ത് ഉരുള്‍പൊട്ടി പേരിയ ചുരത്തില്‍ റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിരുന്നുവെങ്കിലും വീണ്ടും മഴ ശക്തി പ്രാപിച്ച് വരുന്നതിനാൽ നിലവിലെ റോഡ് ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം ഇതുവഴിയുള്ളഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകളും, ചെറുവാഹനങ്ങളും പാല്‍ചുരം വഴിയും, ചരക്ക് വാഹനങ്ങളും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും കുറ്റ്യാടി – താമരശ്ശേരി ചുരം വഴിയും പോകേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.