പനമരത്ത് മൊബൈൽ കടയുടമയ്ക്ക് നേരെ അതിക്രമം – വ്യാപാരികൾ പ്രതിഷേധിച്ചു
പനമരത്ത് മൊബൈൽ കടയുടമയ്ക്ക് നേരെ അതിക്രമം – വ്യാപാരികൾ പ്രതിഷേധിച്ചു
പനമരം : പനമരത്തെ സൈൻ മെബൈൽ ഷോപ്പിൽ കയറി അതിക്രമം നടത്തിയ ആൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പനമരത്ത് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി.
കടയുടമ എൻ. അസീമിനെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് കടയിൽ കയറി അക്രമിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് കടയിൽ നിന്നും വാങ്ങിയ സെക്കൻഡ് ഹാൻഡ് മൊബൈലുമായി ബന്ധപ്പെട്ടു ണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. ഒരാഴ്ച ഉപയോഗിച്ച ശേഷം മൊബൈൽ കംപ്ലയ്ന്റ് ആണെന്ന് പറഞ്ഞ് അക്രമിച്ചയാൾ കടയിൽ തിരികെ കൊടുത്തിരുന്നു. പണം മൊബൈൽ വിറ്റ ശേഷം രണ്ടു ദിവസത്തിനകം നൽകാമെന്ന് പറഞ്ഞെങ്കിലും വില്പന നടക്കാത്തതിനാൽ നൽകാനായില്ല. ഇതിൽ അമർഷം കൊണ്ട ആൾ കടയിൽ കയറി മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ അസീം പനമരം സി.എച്ച്.സി യിൽ ചികിത്സ തേടി. പനമരം പോലീസിൽ പരാതിയും നൽകി. സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിംങും സംയുക്തമായി പനമരം ടൗണിൽ വൈകീട്ട് പ്രതിഷേധിച്ചത്.
വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ടി. ഇസ്മായിൽ, സെക്രട്ടറി കെ.സി സഹദ്, ട്രഷറർ ജോയി ജാസ്മിൻ, യൂത്ത് വിംങ് പ്രസിഡൻ്റ് യൂനസ് പൂമ്പാറ്റ, സെക്രട്ടറി ജംഷീർ തെക്കേടത്ത്, ജസീർ കടന്നോളി, ടി.എച്ച് സലീം, വികാസ് ഗ്ലോബൽ തുടങ്ങിയവർ പങ്കെടുത്തു.