യോഗ ടീച്ചർ ; ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : സ്റ്റേറ്റ് റിസോഴ്സ് സെന്റർ എസ്.ആർ.സി കമ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ്ങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു അഥവാ തത്തുല്യം.
18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം https://srccc.in/download എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ ജൂലൈ 31 നകം ലഭിക്കണം. വെബ്സൈറ്റ്: www.srccc.in. ഫോൺ: 04712325101, 8281114464.