രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർധന ; 18,313 പേർക്ക് കൂടി രോഗബാധ : 57 മരണം
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 18,313 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 57 പേര്‍ രോഗബാധിതരായി മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,26,167 ആയി. അതേസമയം സജീവ കോവിഡ് രോഗികളുടെ എണ്ണം 1,45,026 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗശമനനിരക്ക് 98.4 ശതമാനമാണ്. 24 മണിക്കൂറിനിടെ 20,742 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.31 ശതമാനമാണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 4.57 ശതമാനവും. 24 മണിക്കൂറിനിടെ 4,25,337 കോവിഡ് പരിശോധനകള്‍ നടത്തി.