October 16, 2026

എസ്‌ഐആര്‍ : കേരളമടക്കം 17 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു ; നടപടികള്‍ നവംബറില്‍ തുടങ്ങും

Share

 

ഡല്‍ഹി : എസ്‌ഐആര്‍ വിവാദങ്ങള്‍ക്കിടെ, കേരളം ഉള്‍പ്പെടെയുള്ള എസ്‌ഐആര്‍ കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടിക പുതുക്കല്‍. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് വോട്ടര്‍പട്ടിക പുതുക്കല്‍. അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. പ്രത്യേക തീവ്ര പരിശോധനയില്‍ (എസ്‌ഐആർ) ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

 

പ്രത്യേക സംക്ഷിപ്ത പരിഷ്കരണത്തിന് ശേഷമുള്ള കരട് വോട്ടർപട്ടിക നവംബർ 12-ന് പ്രസിദ്ധീകരിക്കും. പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും ഡിസംബർ 11 വരെ സമർപ്പിക്കാം. നടപടികള്‍ പൂർത്തിയാക്കിയുള്ള അന്തിമ വോട്ടർപട്ടിക 2027 ജനുവരി നാലിന് നിലവില്‍ വരും.നിലവില്‍ എസ്‌ഐആർ നടപടികള്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ തീയതികളില്‍ വ്യത്യാസമുണ്ടാകും.

 

കേരളത്തിന് പുറമെ ആന്തമാൻ നിക്കോബാർ ദ്വീപുകള്‍, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പുർ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക സംക്ഷിപ്ത പരിഷ്കരണം നടത്തുന്നത്.

 

1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. വോട്ടർപട്ടികയില്‍ പേര് വിട്ടുപോയവർക്കും പുതിയതായി പേര് ചേർക്കേണ്ടവർക്കും അവസരം ലഭിക്കുന്നതിനാല്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതിയും അവകാശവാദങ്ങള്‍ സമർപ്പിക്കാനുള്ള സമയപരിധിയും ശ്രദ്ധിക്കേണ്ടതാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.