August 28, 2026

ഡ്രൈഡേയിൽ മദ്യവിൽപ്പന : മധ്യവയസ്‌കൻ അറസ്റ്റിൽ 

Share

 

കരണി : എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രജിത്ത്.പി.വി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസ് സംഘം ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കരണി കല്ലൻചിറ ഭാഗത്ത് നടത്തിയ റെയിഡിൽ ഡ്രൈഡേയിലെ വിൽപ്പനക്കായി 22 കുപ്പികളിലായി സൂക്ഷിച്ചുവച്ച 11 ലിറ്റർ വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.

 

കരണി കല്ലൻചിറ സ്വദേശി ആലിലക്കുഴി വീട്ടിൽ ജിജി.എ.ടി (52) എന്നയാളെയാണ് ഡ്രൈഡേയിലെ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച വിദേശമദ്യ ശേഖരവുമായി എക്‌സൈസ് സംഘം പിടികൂടിയത്.

റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ്.കെ, ശശികുമാർ.പി.എൻ, സജിപോൾ എന്നിവർ പങ്കെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻ്റ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.