ലോഡ്ജ് മുറിയിൽ വയനാട് സ്വദേശിയായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി : താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപത്തെ ലോഡ്ജ് മുറിയിൽ വയനാട് സ്വദേശിയായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി മേലെ നെല്ലിമുണ്ട പാറമ്മൽ പി.കെ. റഹീം (49) ആണ് മരിച്ചത്.
ഏതാനും ദിവസങ്ങളായി അദ്ദേഹം ഈ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
