May 20, 2026

മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനമായി

Share

 

സംസ്ഥാനത്തെ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനമായി. വിദ്യാഭ്യാസവും ഫിഷറീസും മുസ്ലീം ലീഗിന് തന്നെ. ഉന്നത വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുത്തു. 62 വർഷത്തിന് ശേഷമാണ് കോൺഗ്രസിലെ ഒരു അംഗം വിദ്യാഭ്യാസത്തിലെ ഒരു ഭാഗം എങ്കിലും കൈകാര്യം ചെയ്യുന്നത്.

മന്ത്രിമാരും വകുപ്പുകളും

 

വിഡി സതീശൻ- മുഖ്യമന്ത്രി, ധനകാര്യം

രമേശ് ചെന്നിത്തല- ആഭ്യന്തരം വിജിലൻസ്

സണ്ണി ജോസഫ് – വൈദ്യുതി പരിസ്ഥിതി പാർലമെൻററി കാര്യം

കെ മുരളീധരൻ – ആരോഗ്യം ദേവസ്വം

എ പി അനിൽ കുമാർ – റവന്യൂ

പി.സി വിഷ്ണുനാഥ്- ടൂറിസം, സാംസ്കാരികം

എം ലിജു – സഹകരണം, എക്സൈസ്

റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ്- കൃഷി

കെ എ തുളസി – പിന്നാക്ക ക്ഷേമം

ബിന്ദു കൃഷ്ണ – തൊഴിൽ, വനിതാ ശിശു സംരക്ഷണം, ക്ഷീര വികസനം

ഒജെ ജനിഷ്- കായികം, യുവജന കാര്യം, രജിസ്ട്രേഷൻ, മ്യൂസിയം

പി കെ കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി

എൻ ഷംസുദ്ദീൻ – വിദ്യാഭ്യാസം, വഖഫ് , ഹജ്ജ്,പിന്നാക്ക വികസനം

കെഎം ഷാജി – തദ്ദേശ ഭരണം

പി. കെ. ബഷീർ- പൊതു മരാമത്ത്

വി ഇ അബ്ദുൾ ഗഫൂർ- ഫിഷറീസ് സാമൂഹ്യനീതി

മോൻസ് ജോസഫ് – ജലവിഭവം , ഭവന നിർമ്മാണം

ഷിബു ബേബി ജോൺ – വനം

സിപി ജോൺ – ഗതാഗതം

 

 


Share
Copyright © All rights reserved. | Newsphere by AF themes.