April 29, 2026

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍ : എസ്.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Share

 

കേന്ദ്ര സർവീസിലെ സ്റ്റെനോഗ്രാഫർ (ഗ്രേഡ്-സി, ഗ്രേഡ്-ഡി) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 731 ഒഴിവുണ്ട്. അപേക്ഷകർ സ്റ്റെനോഗ്രാഫി അറിയുന്നവരായിരിക്കണം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ നടക്കും. കേരളത്തില്‍ ഒൻപത് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

 

യോഗ്യത

പന്ത്രണ്ടാംക്ലാസ്/തത്തുല്യമാണ് യോഗ്യത. 2026 ഓഗസ്റ്റ് ഒന്നിനകം യോഗ്യത നേടണം.

 

അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുള്‍പ്പെടെ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും ssc.gov.in സന്ദർശിക്കുക. ഒറ്റത്തവണ രജിസ്‌ട്രേഷനും (ഒ.ടി.ആർ.) ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ലൈവ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 15. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താൻ മേയ് 20 മുതല്‍ 21-ന് രാത്രി 11 വരെ സമയം അനുവദിക്കും. തെറ്റ് തിരുത്തുന്നതിന് ഫീസുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.