3003 ഒഴിവുകള്‍ ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനമിറക്കി, ഇപ്പോൾ അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികകളില്‍ നിയമനം നടത്താനുള്ള (Selection Post Phase 14) വിജ്ഞാപനം പുറത്തിറക്കി. പത്താം ക്ലാസ്,പ്ലസ് ടു,ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം. അകെ 3003 ഒഴിവുകളാണ് ഉള്ളത്. കേന്ദ്ര സർക്കാരില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 4.
382 വിഭാഗങ്ങളില്‍ ആയാണ് 3003 ഒഴിവുകള്‍ ഉള്ളത്. അതില്‍ ഉദ്യോഗാർത്ഥിയുടെ പ്രായവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് വിവിധ തസ്തികകളില്‍ അപേക്ഷിക്കാം. പ്രധാനപ്പെട്ട തസ്തികകള്‍ മാത്രം പരിശോധിക്കാം.
അക്കൗണ്ടന്റ്
ജൂനിയർ കെമിസ്റ്റ്
സ്റ്റാഫ് കാർ ഡ്രൈവർ
സീനിയർ ടെക്നിക്കല്‍ അസിസ്റ്റന്റ്
സയന്റിഫിക് അസിസ്റ്റന്റ്
അസിസ്റ്റന്റ് സ്റ്റോർ കീപ്പർ
അപ്പർ ഡിവിഷൻ ക്ലർക്ക് (UDC)
ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO)
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA)
മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS)
ലബോറട്ടറി അസിസ്റ്റന്റ്
ഫീല്‍ഡ് അസിസ്റ്റന്റ്
ലൈബ്രറി ക്ലർക്ക് / ലൈബ്രറി അസിസ്റ്റന്റ്
റിസർച്ച് അസിസ്റ്റന്റ്
ടെക്നിക്കല്‍ അസിസ്റ്റന്റ്
ജൂനിയർ എഞ്ചിനീയർ (JE)
ഡ്രാഫ്റ്റ്സ്മാൻ
ഇൻവെസ്റ്റിഗേറ്റർ
സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്
അസിസ്റ്റന്റ് വെല്‍ഫെയർ ഓഫീസർ
ഫാർമസിസ്റ്റ്
നഴ്സിങ് ഓഫീസർ (ചില വകുപ്പുകളില്‍)
ലാബ് ടെക്നീഷ്യൻ
പ്രായപരിധി
SSC റിക്രൂട്ട്മെന്റ് 2026 പ്രായപരിധി വിവിധ പോസ്റ്റുകള്‍ അനുസരിച്ച് വ്യത്യാസമാണ്.
18 മുതല്‍ 30 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
നിയമാനുസൃതമായി പ്രായത്തില്‍ ഇളവ് (Age Relaxation) ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യത
മെട്രിക്കുലേഷൻ ലെവല്‍ പോസ്റ്റുകള്‍: പത്താം ക്ലാസ് (Matriculation) അല്ലെങ്കില്‍ തത്തുല്യം
ഹയർ സെക്കൻഡറി (10+2) ലെവല്‍ പോസ്റ്റുകള്‍: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം
ഗ്രാജുവേഷൻ & അതിന് മുകളിലുള്ള പോസ്റ്റുകള്‍: ബിരുദം അല്ലെങ്കില്‍ തത്തുല്യം
പ്രധാന തീയതികള്‍ (SSC Recruitment 2026)
ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കല്‍: 13.04.2026 മുതല്‍ 04.05.2026 വരെ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും സമയവും: 04.05.2026 (രാത്രി 11:00 വരെ)
ഓണ്‍ലൈൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 05.05.2026 (രാത്രി 11:00 വരെ)
അപേക്ഷ തിരുത്തല്‍ (Correction Window): 11.05.2026 മുതല്‍ 13.05.2026 വരെ (രാത്രി 11:00 വരെ)
കമ്പ്യൂട്ടർ അടിസ്ഥാനപരമായ പരീക്ഷ (CBT): ജൂണ്‍ 2026 (പ്രതീക്ഷിക്കുന്നത്)
ഹെല്‍പ് ലൈൻ നമ്പർ: 1800 309 3063
