കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള കെ-ടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാർച്ച് 16 വരെ വിദ്യാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി 26 മുതല്‍ മാർച്ച് 7 വരെ അപേക്ഷ സമർപ്പിച്ചതില്‍ തെറ്റ് സംഭവിച്ചിട്ടുള്ളവർക്കും ഈ കാലയളവില്‍ തിരുത്താൻ അവസരം.
https://ktet.kerala.gov.in ലെ CANDIDATE LOGIN വഴി ആണ് തിരുത്താൻ കഴിയുക. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും ഐഡിയും നല്‍കി CANDIDATE LOGIN ചെയ്ത് നല്‍കിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ മാതൃകയിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തുന്നത് കൂടാതെ അപേക്ഷയില്‍ നല്‍കിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം.
