February 8, 2026

നീറ്റ് യുജി രജിസ്ട്രേഷൻ തുടങ്ങി ; അപേക്ഷിക്കാൻ അറിയേണ്ടത്

Share

 

നീറ്റ് യുജി (NEET UG) 2026 പരീക്ഷയ്ക്കായുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ നടപടികള്‍ ആരംഭിച്ചു. ദേശീയ പരീക്ഷാ ഏജൻസി (NTA) ആണ് എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് പരീക്ഷ നടത്തുന്നത്. 2026 മെയ് ആദ്യവാരം പരീക്ഷ നടക്കാനാണ് സാധ്യത. നീറ്റ് യുജി രജിസ്ട്രേഷൻ ഫെബ്രുവരി ഏഴ് (ഇന്നലെ) മുതലാണ് ആരംഭിച്ചത്.

 

neet.nta.nic.in, exams.nta.ac.in/NEET എന്നീ എൻടിഎയുടെ ഔദ്യോഗിക പോർട്ടലുകളിലൂടെ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോള്‍ നിങ്ങളുടെ ആധാർ കാർഡിലെ പേരും ജനനത്തീയതിയും പത്താം ക്ലാസ് സർട്ടിഫിക്കറ്റുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇല്ലെങ്കില്‍ ഉടൻ തന്നെ തിരുത്തുക. അപേക്ഷയില്‍ നല്‍കുന്ന മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും പരീക്ഷാ നടപടികള്‍ കഴിയുന്നത് വരെ മാറ്റരുത്.

 

അപേക്ഷയില്‍ തെറ്റുകള്‍ സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പിന്നീട് തിരുത്താൻ ‘Correction Window’ സൗകര്യം ലഭിക്കുമെങ്കിലും എല്ലാ വിവരങ്ങളും തിരുത്താൻ സാധിക്കില്ല.

 

അപേക്ഷാ നടപടികള്‍ ഇപ്രകാരം

 

രജിസ്‌ട്രേഷൻ (New Registration): വെബ്‌സൈറ്റിലെ ‘New Registration’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര്, മൊബൈല്‍ നമ്പർ, ഇമെയില്‍ ഐഡി എന്നിവ നല്‍കുക. ശേഷം നിങ്ങളുടെ മൊബൈലിലേക്ക് ഒരു ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും.

 

ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കല്‍: ലഭിച്ച ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, വിലാസം, വിദ്യാഭ്യാസ യോഗ്യത (10, 11, 12 ക്ലാസുകളിലെ വിവരങ്ങള്‍), പരീക്ഷാ കേന്ദ്രം എന്നിവ തിരഞ്ഞെടുക്കുക.

 

രേഖകള്‍ അപ്‌ലോഡ് ചെയ്യുക: താഴെ പറയുന്ന രേഖകള്‍ സ്കാൻ ചെയ്ത് നിശ്ചിത സൈസില്‍ അപ്‌ലോഡ് ചെയ്യണം:

 

പാസ്‌പോർട്ട് ഫോട്ടോ: (10kb – 200kb), വെളുത്ത പശ്ചാത്തലം.

 

പോസ്റ്റ്കാർഡ് ഫോട്ടോ: (4″x6″ വലിപ്പം).

 

ഒപ്പ്: കറുത്ത മഷിയില്‍ വെളുത്ത പേപ്പറില്‍ രേഖപ്പെടുത്തിയത്.

 

വിരലടയാളം: ഇരു കൈകളിലെയും വിരലുകളുടെയും തള്ളവിരലിന്റെയും അടയാളം.

 

സർട്ടിഫിക്കറ്റുകള്‍: പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കില്‍).

 

പരീക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തിന് ഏകദേശം 1700 രൂപയും, OBC/EWS വിഭാഗത്തിന് 1600 രൂപയും, SC/ST/PwD വിഭാഗങ്ങള്‍ക്ക് 1000 രൂപയുമാണ് ഫീസ് പ്രതീക്ഷിക്കുന്നത്. ഇത് ഓണ്‍ലൈനായി (UPI/Debit Card/Net Banking) അടയ്ക്കാവുന്നതാണ്.

 

ഫീസ് അടച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന കണ്‍ഫർമേഷൻ പേജ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക. ഇത് അഡ്മിറ്റ് കാർഡ് ലഭിക്കാനും കൗണ്‍സിലിംഗിനും അത്യാവശ്യമാണ്.


Share
Copyright © All rights reserved. | Newsphere by AF themes.