മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം : അപേക്ഷ ക്ഷണിച്ചു
കണിയാമ്പറ്റ : പട്ടികവർഗ വികസനവ കുപ്പിനുകീഴിലുള്ള കണിയാമ്പറ്റ, നല്ലൂർനാട് മോഡൽ റെസി ഡൻഷ്യൽ സ്കൂൾ പ്രവേശനത്തിന് പട്ടികവർഗ വിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികജാതി, മറ്റുവിഭാഗക്കാർക്ക് നിശ്ചിതശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണിയാമ്പറ്റ എംആർഎസിലേക്ക് നാലാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്കും നല്ലൂർനാട് എംആർഎസിലേക്ക് നാലാംക്ലാസിൽ പഠിക്കുന്ന ആൺ കുട്ടികൾക്കും അപേക്ഷിക്കാം. കുടുംബവാർഷികവരുമാനം രണ്ടുലക്ഷത്തിൽ താഴെയാവണം. പ്രാക്തന ഗോത്രവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വരുമാനപരിധി ബാധകമല്ല. താത്പര്യമുള്ളവർ www.stmrs.in മുഖേനയോ ബന്ധപ്പെട്ട പ്രോജക്ട് ഓഫീസ്/ട്രൈബൽ ഡിവലപ്മെന്റ് ഓഫീസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലെ സഹായി കേന്ദ്രം മുഖേനയോ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് ഫെബ്രുവരി 28-ന് വൈകീട്ട് അഞ്ചിനകം കല്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐടിഡിപി ഓഫീസിലോ മാനന്തവാടി/സുൽത്താൻ ബത്തേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ജില്ലാ ട്രൈബൽ ഡിവലപ്മെന്റ് ഓഫീസിലോ ലഭ്യമാക്കണം. ഫോൺ: 04936 202232.
