January 12, 2026

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; അപേക്ഷിക്കാനുള്ള തീയതി ജനുവരി 20 വരെ നീട്ടി

Share

 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന വിവിധ സ്‌കോളർഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 20 വരെ നീട്ടി. സി.എച്ച്‌. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, മദർ തെരേസ സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക് അർഹരായ വിദ്യാർത്ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷകർക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്.

 

www.mwdscholarship.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300523, 0471 2300524, 0471 2302090 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.


Share
Copyright © All rights reserved. | Newsphere by AF themes.