തിരുനെല്ലിയിൽ കടുവ പശുവിനെ കൊന്നു
മാനന്തവാടി : തിരുനെല്ലി പോത്തുമൂലയിൽ കടുവ പശുവിനെ കൊന്നു. കൊല്ലിമൂല സുബ്രഹ്മണ്യൻ്റെ ഒന്നര വയസ്സുള്ള പശുക്കിടവിനെയാണ് ഇന്ന് രാവിലെ പത്തരയോടെ വീടിൻ്റെ സമീപത്തെ വനമേഖലയോട് ചേർന്നുള്ള ഭാഗത്ത് വെച്ച് കടുവ ആക്രമിച്ചത്. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ വർഷവും സുബ്രഹ്മണ്യന്റെ പശുവിനെ കടുവ കൊന്നിരുന്നു.
