പച്ചിലക്കാട് പടിക്കംവയലിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചു : മയക്കുവെടിവെച്ച് പിടികൂടും
പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പഠിക്കംവയലിൽ ഇറങ്ങിയത് കടുവയെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ സമീപത്തെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ് കടുവയെ ആദ്യം കണ്ടത്. ഇതേ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും പിന്നീട് കമ്പളക്കാട് പോലീസും വെള്ളമുണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കാൽപ്പാടുകൾ കടുവയുടേതാണെന്നും സ്ഥിരീകരിച്ചു.
വനപാലക സംഘം സമീപത്തെ കാപ്പിത്തോട്ടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. കടുവയെ വനപാകർ കണ്ടിട്ടുണ്ട്. ഉടൻ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിലാണ്.
