December 1, 2025

രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു ; സിലിണ്ടറിന് 10 രൂപയുടെ കുറവ്

Share

 

ഡല്‍ഹി : പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്ബനികള്‍ എല്‍പിജി സിലിണ്ടർ വില കുറയ്ക്കുന്നത്.

 

കഴിഞ്ഞ മാസം ഒന്നിന് ( നവംബർ ഒന്ന് ) വാണിജ്യ എല്‍പിജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്നു പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

 

 

വാണിജ്യ എല്‍പിജി സിലിണ്ടർ വില കുറച്ച തീരുമാനം ഹോട്ടല്‍, റസ്റ്ററന്റ്, തട്ടുകടകള്‍ തുടങ്ങിയവയ്ക്ക് നേട്ടമാകും. അതേസമയം ഗാർഹിക എല്‍പിജി സിലിണ്ടർ വില കുറയ്ക്കാൻ എണ്ണക്കമ്ബനികള്‍ തയാറായിട്ടില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്കരിച്ചത് 2024 മാർച്ച്‌ എട്ടിനാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.