December 1, 2025

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം ; ഇന്ന് കൂടിയത് 480 രൂപ  

Share

 

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വർധന രേഖപ്പെടുത്തുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,960 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 480 രൂപയുടെ വർധനയുണ്ടായി. 95,680 രൂപയായാണ് പവന്റെ വില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയർന്ന് 7,660 രൂപയായി.

 

 

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. സ്​പോട്ട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 4,238.02 ഡോളറിലേക്ക് എത്തി. ഇന്ന് ട്രോയ് ഔൺസിന് 18 ഡോളറിന്റെ വർധനവാണ് സ്വർണത്തിന് ഉണ്ടായത്. സ്​പോട്ട് സിൽവറിന്റെ വിലയും ഉയർന്നു. 0.71 ഡോളർ ഉയർന്ന് സിൽവറിന്റെ വില 57.16 ഡോളറായി. 1.26 ശതമാനം വർധനയാണ് വെള്ളിക്കുണ്ടായത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.