സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു : ഇന്ന് കൂടിയത് 520 രൂപ
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,775 രൂപയായി ഉയർന്നു.
പവന് 520 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 94,200 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ ഗ്രാമിന് 55 രൂപയുടെ വർധനയുണ്ടായി. സ്പോട്ട് ഗോള്‍ഡിന്റെ വില 4175 ഉയർന്നു. കഴിഞ്ഞ ദിവസം സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചറും കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ദീർഘകാലമായി നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
സംസ്ഥാനത്ത് സ്വർണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2 കാരറ്റിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9690 രൂപയായി.
