സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9690 രൂപയായി.
ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു. 11,725 രൂപയും പവന് 93,800 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 175 രൂപ കൂടിയിരുന്നു. ആഗോള സ്വര്‍ണ വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,145.39 ഡോളറാണ് ഇന്നത്തെ വില. 30 ദിവസത്തിനിടെ 155.68 ഡോളറാണ് വർധിച്ചത്.
ഒക്ടോബർ 17നാണ് കേരളത്തില്‍ സ്വർണം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ പവൻ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബർ 13നായിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം സ്വർണവിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ പവൻ വില.
