November 7, 2025

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ

Share

 

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. 05.11.2025 ഉച്ചയോടെ പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ മദ്യവുമായി ഇയാൾ പിടിയിലാവുന്നത്. 500 എം.എൽ കൊള്ളുന്ന 22 ബോട്ടിലുകൾ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പടിഞ്ഞാറത്തറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി.കെ മിനമോളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


Share
Copyright © All rights reserved. | Newsphere by AF themes.