സിബിഎസ്ഇ ഏകമകൾ സ്കോളർഷിപ്പ് : നവംബർ 20 വരെ അപേക്ഷിക്കാം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്‌ഇ) നൽകുന്ന 2025-26ലെ ഏകമ കൾ സ്കോളർഷിപ്പിന് അപേക്ഷി ക്കാനുള്ള സമയപരിധി നവംബർ 20 വരെ നീട്ടി.
സിബിഎസ്ഇ സ്കൂളിൽനിന്ന് 2025-ൽ 70 ശതമാനം മാർക്കുവാങ്ങി പത്താം ക്ലാസ് പാസായി 2025-26ൽ പ്ലസ്‌ടു തലത്തിൽ സിബിഎസ്ഇ സ്കൂളിൽ തുടർന്നും പഠിക്കുന്ന ഏക മകൾ വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
രക്ഷിതാക്കൾക്ക് ഒരു പെൺ കുട്ടിമാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഒരുമിച്ചുജനിച്ച എല്ലാ പെൺകുട്ടികളെയും ഏകമകളായി പരിഗണിക്കും.
ഓൺലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് www.cbse.gov.inൽ ലഭിക്കും (മെയിൻ വെബ് സൈറ്റ് > സ്ലോളർഷിപ്പ് ലിങ്കുകൾ). 2024-ൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർക്ക് അത് പുതുക്കാൻ ഓൺ ലൈനായി അപേക്ഷ നൽകാനുള്ള സമയപരിധിയും 20 വരെ നീട്ടിയിട്ടുണ്ട്.
