മുത്തങ്ങയിൽ വീണ്ടും രാസ ലഹരി വേട്ട ; എംഡിഎംഎയുമായി യുവാവ് പിടിയിൽ
ബത്തേരി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ വീട്ടിൽ പി മുഹമ്മദ് ജംഷീദ് ( 30) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 8.05ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്. 01.11.2025 തീയതി ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാൾ വലയിലായത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എൽ 54 എച്ച് 6018 നമ്പർ കാർ തടഞ്ഞു പരിശോധിച്ചതിൽ ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ നിന്നുമാണ് പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ എം.ഡി.എം.എ കണ്ടെടുക്കുന്നത്. സബ് ഇൻസ്‌പെക്ടമാരായ ജെസ്വിൻ ജോയ്, കെ എം അർഷിദ്, എ എസ് ഐ അശോകൻ, എസ് സി പി ഓ മോഹൻദാസ്, സിപിഓ പ്രസാദ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നവർ.
