ചേരമ്പാടിയില്‍ ബസ്സും സ്‌കൂട്ടി കൂട്ടിയിടിച്ച് അപകടം : ഒരാള്‍ മരിച്ചു
ബത്തേരി : ചേരമ്പാടിയില്‍ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. ചേരമ്പാടി സ്വദേശി പ്രിന്‍സാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് ചേരമ്പാടി പള്ളിക്ക് സമീപമായിരുന്നു അപകടം. തൃശൂരില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് പ്രിന്‍സ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.
