ബന്ധുവീട്ടിൽ വിരുന്നെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
വൈത്തിരി : ബന്ധുവീട്ടിൽ വിരുന്നെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. മേപ്പാടി പാലവയൽ സ്വദേശി ആര്യ ദേവ് (14) ആണ് മരിച്ചത്.
പൊഴുതന പേരുങ്കോട മുത്താറികുന്ന് ഭാഗത്ത് പുഴയിലാണ് കുട്ടി അപകടത്തിൽപെട്ടത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ബന്ധു വീട്ടിലേക്ക് വരുന്നെത്തിയതായിരുന്നു ആര്യ ദേവ്. മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ.
