October 30, 2025

കുത്തനെ ഇടിഞ്ഞ് സ്വർണവില : ഇന്ന് കുറഞ്ഞത് 1,400 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ രണ്ടുതവണയായി കുതിപ്പ് രേഖപ്പെടുത്തിയ സ്വർണമാണ് ഇന്ന് (ഒക്ടോബർ 30) കുറഞ്ഞത്. പവന് 1,400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് പവൻ വില. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9120 രൂപയായി. വെള്ളിക്ക് ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 158 രൂപയാണ് വില.

 

സ്വർണത്തിന് ഇന്നലെ രണ്ടുതവണ വില കൂടിയിരുന്നു. രാവിലെ ഗ്രാമിന് 70 രൂപ വർധിച്ച്‌ 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായിരുന്നു വില. ഉച്ചക്ക് ശേഷം ഗ്രാമിന് 75 രൂപ വർധിച്ച്‌ 11,220 രൂപയും പവന് 600 രൂപ കൂടി 89,760 രൂപയുമായി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.