October 20, 2025

പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ ? തിരികെ കിട്ടാന്‍ ഈ കാര്യങ്ങള്‍ ചെയ്യൂ

Share

 

യുപിഐ വന്നതോടെ പണമിടപാടുകള്‍ ഇന്ന് വളരെ എളുപ്പത്തിലായി. എന്നാല്‍ ചിലപ്പോഴൊക്കെ ധൃതിയില്‍ പണം അയക്കുമ്ബോള്‍ അക്കൗണ്ട് നമ്ബറോ യുപിഐ ഐഡിയോ തെറ്റി പോകാന്‍ സാധ്യതയുണ്ട്. പേടിക്കേണ്ട, ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരിയായ നടപടികള്‍ സ്വീകരിച്ചാല്‍ പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനായി എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

 

തെളിവ് സൂക്ഷിക്കുക എന്നത് തന്നെയാണ് പ്രധാനം. പേയ്‌മെന്റ് രസീത്, അല്ലെങ്കില്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തുവെക്കുക. ട്രാന്‍സാക്ഷന്‍ ഐടി ,യുടിആര്‍ നമ്ബര്‍, തീയതി, തുക എന്നിവ കുറിച്ചു വെക്കുക.

 

 

കസ്റ്റമെര്‍ കെയര്‍ നമ്ബറുകള്‍ അറിഞ്ഞിരിക്കുക എന്നതും പ്രധാനമാണ്. ഗൂഗിള്‍ പേ- 1800-419-0157, ഫോണ്‍ പേ – 080-68727374/ 022-68727374 , പേടിഎം- 0120 -4456-456 . കസ്റ്റമര്‍ പേയ്‌മെന്റ് ആപ്പുകളുടെ സഹായ വിഭാഗവുമായി എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് നിങ്ങളുടെ പരാതി വിശദീകരിച്ച്‌ എല്ലാ ട്രാന്‍സാക്ഷന്‍ വിവരങ്ങളും പങ്കിടുക.

 

പരിശോധന പൂര്‍ത്തിയായാല്‍ സപ്പോര്‍ട്ട് ടീം npci റിവേഴ്‌സല്‍ ആവശ്യപ്പെടും. നിങ്ങള്‍ നല്‍കിയ തെളിവുകള്‍ വ്യക്തവും ശരിയുമാണെങ്കില്‍ തുക തിരികെ ലഭിക്കുന്നതായിരിക്കും.


Share
Copyright © All rights reserved. | Newsphere by AF themes.