എസ്.ബി.ഐ ആശാ സ്‌കോളര്‍ഷിപ്പിന് നവംബർ 15 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളർഷിപ്പ് 2025 പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെയുള്ള 23,230 വിദ്യാർത്ഥികള്‍ക്ക് പ്രോഗ്രാമിന്റെ പ്രയോജനം ലഭിക്കും. നവംബർ 15വരെ അപേക്ഷിക്കാം.
ഒമ്ബതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
ഐ.ഐ.ടികള്‍,ഐ.ഐ.എമ്മുകള്‍,മെഡിക്കല്‍,പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. എൻ.ഐ.ആർ.എഫ്,ടോപ്പ് 300ല്‍ ഉള്‍പ്പെട്ടതോ, നാക് ‘എ’ റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്കും സഹായം ലഭിക്കും.
യോഗ്യത
വിദ്യാർത്ഥികള്‍ മുൻ അദ്ധ്യയന വർഷം കുറഞ്ഞത് 75ശതമാനം മാർക്ക് അല്ലെങ്കില്‍ 7.0 സി.ജി.പി.എ നേടിയിരിക്കണം.
കുടുംബ വാർഷിക വരുമാനം സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് 3ലക്ഷം രൂപയിലും കോളേജ്/പി.ജി വിദ്യാർത്ഥികള്‍ക്ക് 6ലക്ഷം രൂപയിലും കവിയരുത്. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തില്‍ലുള്ള വിദ്യാർത്ഥികള്‍ക്ക് 10% ഇളവുണ്ട്. മുൻ അദ്ധ്യയന വർഷത്തില്‍ കുറഞ്ഞത് 67.50% മാർക്ക് അല്ലെങ്കില്‍ 6.30 സി.ജി.പി.എ നേടിയിരിക്കണം. പെണ്‍കുട്ടികള്‍ക്ക് 50%സീറ്റ് സംവരണമുണ്ട്. SC/ ST വിഭാഗക്കാർക്ക് 25% സീറ്റുകള്‍ സംവരണം.
സ്കോളർഷിപ്പ് തുക
കോഴ്‌സിനെ ആശ്രയിച്ച് പ്രതിവർഷം 15,000 രൂപ മുതല്‍ 20,00,000 രൂപ വരെയാണ് സ്‌കോളർഷിപ്പിലൂടെ സാമ്ബത്തിക സഹായം ലഭിക്കുക. പഠനം പൂർത്തിയാകുന്നതുവരെ സഹായം ലഭിക്കും. ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ സമഗ്രമായ സാമ്ബത്തിക സഹായമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകള്‍ നവം.15ന് മുമ്ബായി ഔദ്യോഗിക പോർട്ടലായ https://www.sbiashascholarship.co.in/ വഴി ഓണ്‍ലൈനായി സമർപ്പിക്കാം. വിദ്യാർത്ഥികള്‍ അക്കാഡമിക് വിവരങ്ങള്‍ പൂരിപ്പിക്കുകയും ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും വേണം.