October 13, 2025

സ്വന്തമായി ഭൂമിയുണ്ടെങ്കില്‍ സര്‍ക്കാര്‍ തരും പണം, തൈ നടുന്ന കർഷകർക്ക് 15 വര്‍ഷം കൊണ്ട് നേടാം ലക്ഷങ്ങള്‍

Share

 

മരം വളർത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവർക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സർക്കാർ നിശ്ചയിച്ച വൃക്ഷത്തൈകള്‍ നടുന്നവർക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. പദ്ധതി കാലാവധി പൂർത്തിയായ ശേഷം സ്ഥല ഉടമയ്ക്ക് സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ മുറിച്ചെടുക്കാനുള്ള അനുവാദവും ഉണ്ടാകും. സംസ്ഥാനത്തെ വൃക്ഷാവരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 

അംഗത്വം ഇങ്ങനെ

 

സ്വന്തമായി ഭൂമിയുള്ളവർക്കും കുറഞ്ഞത് 15 വർഷത്തെ പാട്ടത്തിന് ഭൂമി കൈവശമുള്ളവർക്കും പദ്ധതിയില്‍ അംഗങ്ങളാവാം. ചന്ദനം, തേക്ക്, റോസ് വുഡ്, പ്ലാവ്, കാട്ടുപ്ലാവ്, തമ്ബകം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്ബില്‍, കരിമരുത്, വെണ്‍തേക്ക്, വീട്ടി എന്നിവയാണ് നടേണ്ടത്. ആദ്യഘട്ടത്തില്‍ ചന്ദനത്തൈകളാണ് നട്ടുപിടിപ്പിക്കുക. താല്‍പര്യമുള്ളവർ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കുറഞ്ഞത് 10 തൈകളെങ്കിലും നടാനാകണം. രജിസ്റ്റർ ചെയ്യുമ്ബോള്‍ വനംവകുപ്പുമായി ധാരണാപത്രം ഒപ്പിടണം.

 

സഹായധനം മൂന്നാം വർഷം മുതലാണ് നല്‍കുക. പരിപാലിക്കുന്നവർക്ക് 15 വർഷംവരെ ലഭിക്കും. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നഴ്സറികളില്‍ നിന്ന് എല്ലാ വർഷവും ജൂണ്‍, ജൂലായ് മാസങ്ങളില്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.