October 13, 2025

പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് ബൈക്കോടിച്ച യുവാവ് പിടിയിൽ

Share

 

തിരുനെല്ലി : പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ. പള്ളിക്കുന്ന്, കുരിശിങ്ങൽ വീട്ടിൽ യദു സൈമൺ(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്.

 

04.10.2025 തീയതി ബാവലിയിൽ വെച്ചാണ് സംഭവം. അമിത വേഗത്തിലെത്തിയ ബൈക്ക് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ വേഗത കൂട്ടി കടന്നുകളയുകയായിരുന്നു. പിറകിലെ യാത്രക്കാരൻ നമ്പർപ്ലേറ്റ് മറച്ചു പിടിക്കുകയും ശേഷം നമ്പർപ്ലേറ്റ് ഊരി മാറ്റുകയുമായിരുന്നു. സംഭവത്തിൽ തിരുനെല്ലി പോലീസ് എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തു. കെ.എൽ 72 എഫ് 0093 നമ്പർ വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻപ് കഞ്ചാവ് കടത്തിയ കേസുകളിൽ പ്രതിയാണ്.


Share
Copyright © All rights reserved. | Newsphere by AF themes.