യുജിസി നെറ്റ് ഡിസംബര്‍ 2025 ; ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നെറ്റ് പരീക്ഷയ്ക്കായി ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.nic.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 18-നാണ് പരീക്ഷ നടക്കുക.
ഫീസ് അടയ്ക്കാനുള്ള സൗകര്യം ഒക്ടോബര്‍ 25 വരെ ലഭിക്കും. അപേക്ഷയില്‍ മതിയായ തിരുത്തലുകള്‍ വരുത്താന്‍ ഒക്ടോബര്‍ 29 വരെ അവസ രം ഒരുക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങളും അഡ്മിറ്റ് കാര്‍ഡും പരീക്ഷയ്ക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക. പരീക്ഷയുടെ ആദ്യ ഷിഫ്റ്റ് രാവിലെ 9:30 മുതല്‍ 12 മണി വരെയും രണ്ടാമത്തേത് ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 മണി വരെയുമായിരിക്കും നടക്കുക.
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായാണ് സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.