September 13, 2025

തോൽപ്പെട്ടിയിൽ വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

Share

 

മാനന്തവാടി : തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ പ്രിവൻ്റീവ് ഓഫിസർ കെ.ജോണി യുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തു നിന്ന് നടന്നു വന്ന യുവാവിനെ വെടി ഉണ്ടകളുമായി പിടികൂടി. സംശയം തോന്നി ചോദ്യം ചെയ്തിൽ തൻ്റെ കൈവശം വെടിയുണ്ടകൾ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് , തിരുനെല്ലി പോലിസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലിസ് നടത്തിയ ദേഹ പരിശോധനയിൽ 30 വെടിയുണ്ടകൾ കണ്ടെത്തി. കോഴിക്കോട്ട്, താമരശ്ശേരി ഉണ്ണികുളം പുനൂർ ഞാറപ്പൊയിൽ എൻ.പി.സുഹൈബ് ( 40) ആണ് പിടിയിൽ ആയത്. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ സുരേന്ദ്രൻ എം.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ് കെ. തോമസ് ,ശശികുമാർ പി. എൻ , സുധിപ് ബി എന്നിവർ പങ്കെടുത്തു.


Share
Copyright © All rights reserved. | Newsphere by AF themes.