September 12, 2025

കൂളിവയലിലെ വീടിന്റെ പൂട്ട് തകർത്ത് മോഷണം : പ്രതി പിടിയിൽ

Share

 

പനമരം : കൂളിവയലിലെ വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ. കരിമ്പുമ്മൽ നീരട്ടാടി മുരിങ്ങമറ്റം ഉന്നതിയിലെ ബിജു ( അർജുൻ – 30 ) ആണ് പിടിയിലായത്.

 

2024 august മാസം കൂളിവയൽ മതിശ്ശേരി സ്വദേശിയുടെ വീടിന്റെ പൂട്ട് തകർത്ത് ഏകദേശം ഒരു പവൻ സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണും മോഷ്ടിച്ച കാര്യത്തിന് പനമരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരുകയായിരിന്നു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ ബിജുവിനെ പോലീസ് സംഘം അന്വേഷിച്ചു വരുകയായിരുന്നു.

 

ഇയാൾമുമ്പ് മാനന്തവാടി, പനമരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 5 ഓളം മോഷണകേസുകളിൽ പ്രതിയായി ഉൾപ്പെട്ടിട്ടുള്ളതാണ്. പനമരം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ. രാംജിത് PG യുടെ നേതൃത്വത്തിൽ ASI ബിജു വർഗീസ്, ASI ബിനീഷ്, CPO അജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


Share
Copyright © All rights reserved. | Newsphere by AF themes.