മാര്‍ഗ്ഗദീപം സ്‌കോളര്‍ഷിപ്പ് ; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം
 
        
സർക്കാർ/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികള്‍ക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) നല്‍കുന്ന മാർഗ്ഗദീപം സ്‌കോളർഷിപ്പിന് സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.
കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട വിദ്യാർഥികള്‍ക്കാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഈ സ്കോളർഷിപ് ലഭിക്കുക. 1500 രൂപയാണ് സ്‌കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തില്‍ കവിയാൻ പാടില്ല.
മാത്രമല്ല അപേക്ഷകർക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടാകുകയും വേണം. അപേക്ഷകർ https://margadeepam.kerala.gov.in/ മുഖേന ഓണ്‍ലൈനായി സ്‌കൂള്‍തലത്തില്‍ അപേക്ഷിക്കണം.
വരുമാന സർട്ടിഫിക്കറ്റ്, മൈനോറിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, അച്ഛനോ / അമ്മയോ / രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സർട്ടിഫിക്കറ്റ്, ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25) എന്നിവ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് നിർബന്ധമല്ല.
ഓണ്‍ലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവി സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2300524, 0471-2302090.

 
                 
                 
                 
                 
                 
                