പനമരം സ്കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു

പനമരം : പനമരം ഗവ. എൽപി സ്കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ തെരുവുനായയുടെ കടിയേറ്റു. നീരട്ടാടി നൂറുദ്ധീൻ ഉസ്താദിൻ്റെ മകൻ മുഹമ്മദ് ബിഷ്റുൽ ഹാഫി (8) ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്. ഇടതുകാലിൽ കടിക്കുകയായിരുന്നു. ജീവനും കൊണ്ടോടിയ ഹാഫിയെ ഉടൻ പനമരം സിഎച്ച്സിയിൽ എത്തിക്കുകയും, തുടർന്ന് രക്ഷിതാക്കളെത്തി മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സതേടി വീട്ടിലേക്ക് മടങ്ങി. കുട്ടിയുടെ കാലിൽ മൂന്നിടങ്ങളിലായി മുറിവേറ്റിട്ടുണ്ട്.