ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാൻ സെപ്റ്റംബർ 14 വരെ അവസരം

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നല്‍കിവരുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ നമ്ബർ ആണ് ആധാർ. ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നായത്കൊണ്ടുതന്നെ ആധാർ വിവരങ്ങള്‍ കൃത്യമായിരിക്കണം. അതിനായി ഓരോ പത്ത് വർഷം കൂടുമ്ബോഴും ആധാർ കാർഡ് പുതുക്കേണ്ടത് അനിവാര്യമാണെന്ന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പറയുന്നുണ്ട്. ആധാർ കാർഡ് പുതുക്കിയോ? ആധാർ കാർഡ് ഉടമകള്‍ക്ക് അവരുടെ വിശദാംശങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനോ തിരുത്താനോ 8 ദിവസം കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ. സെപ്റ്റംബർ 14 വരെയാണ് സൗജന്യമായി ആധാർ പുതുക്കാൻ അവസരമുള്ളത്.
ഓഫ്‌ലൈനായി ആധാർ പുതുക്കയാണെങ്കില്‍, അതായത് ആധാർ സെന്ററുകളില്‍ നേരിട്ട് എത്തി ചെയ്യുകയാണെങ്കില്‍ 50 രൂപ ഫീസ് നല്‍കേണ്ടി വരും. പൗരന്മാർക്ക് https://myaadhaar.uidai.gov.in എന്നതിലൂടെ ആധാർ ഓണ്‍ലൈൻ ആയി പുതുക്കാം.
ഓണ്‍ലൈൻ വഴി ആധാർ എങ്ങനെ പുതുക്കാം
ആദ്യം https://uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക
ആധാർ അപ്ഡേറ്റ് ചെയ്യുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇനി OTP വഴി ആധാർ നമ്ബർ നല്‍കി ലോഗിൻ ചെയ്യുക.
ഇനി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.
വിലാസം എന്നത് തിരഞ്ഞെടുക്കുക.
ആധാർ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യണം.
ഇപ്പോള്‍ അപ്ഡേറ്റ് ചെയ്ത വിലാസവുമായി ബന്ധപ്പെട്ട പ്രമാണങ്ങള്‍ അപ്ലോഡ് ചെയ്യുക.
ഇതിന് ശേഷം ഒരു റിക്വസ്റ്റ് നമ്ബർ ജനറേറ്റ് ചെയ്യും.
ഈ നമ്ബർ സേവ് ചെയ്യുക. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യും.
അഭ്യർത്ഥന നമ്ബർ വഴി നിങ്ങളുടെ ആധാറിന്റെ നില പരിശോധിക്കാം.
പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓണ്‍ലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ആധാർ കേന്ദ്രങ്ങളില്‍ പോകേണ്ടി വരും.
സർക്കാർ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇപ്പോള്‍ കുട്ടികള്‍ക്ക് മുതല്‍ മുതിർന്ന പൗരന്മാർക്ക് വരെ ആധാർ ആവശ്യമാണ്. അതിനാല്‍ ആധാർ കൃത്യസമയത്ത് പുതുക്കാൻ ശ്രദ്ധിക്കുക.