മാനന്തവാടി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം – എസ്‌ഡിപിഐ

മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിൽ കാലപഴക്കം കൊണ്ടും അധികൃതരെ ശ്രദ്ധക്കുറവ് കൊണ്ടും പല കെട്ടിടങ്ങളും ശോചനീയാവസ്ഥയിലാണെന്നും അടിയന്തരമായി അവകൾ റിപ്പയർ ചെയ്യണമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടം, സൂപ്രണ്ട് ഓഫീസ് എന്നിവയിൽ ചുമരിൽ കൂടി ചെടികൾ വളർന്നു നിൽക്കുന്ന സ്ഥിതിയാണ്. വാർഡുകളിലാവട്ടെ വൃത്തി ഹീനമായ സാഹചര്യങ്ങളാണുള്ളത്.
ഇത് പലപ്പോഴും അഡ്മിറ്റ് ആവുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയാസം സൃഷ്ടിക്കുന്നു. ഇതിന് മാറ്റം വരുത്താൻ ബന്ധപ്പെട്ട അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം സെക്രട്ടറി സജീർ എം.ടി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്,സെക്രട്ടറി സൽമ അഷ്‌റഫ്, ട്രഷറർ സുബൈർ കൽപ്പറ്റ,ജില്ലാ പ്രവർത്തക സമിതിയംഗം ടി.പി അബ്‌ദുൽ റസാഖ്, മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ, ട്രഷറർ ശുഹൈബ് ടി.കെ, കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം.ടി,ആലി പി, ഖദീജ ടി പഞ്ചായത്ത് ഭാരവാഹികളായ നിസാർ എൻ, കരീം, വി കെ മുഹമ്മദലി, സുബൈർ കെ, അബ്‌ദുൽ റഹ്മാൻ, കബീർ വി, നൗഷാദ് കെ, അബ്‌ദുൽ ഷുക്കൂർ, കെ മുസ്തഫ,സഫീന, സുമയ്യ തുടങ്ങിയവർ സംസാരിച്ചു.