വയനാട്ടിലെ കോളേജുകളിലെ സീറ്റൊഴിവുകൾ

മുട്ടിൽ : ഡബ്ല്യുഎംഒ ആർ ട്‌സ് ആൻഡ് സയൻസ് കോളേജിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് ഒന്നാംവർഷ ബിഎസ്‌സി ഇലക്ട്രോണിക്സ്, ഫിസിക്സ്, മാത്സ്, കെമിസ്ട്രി, ബിഎ അറബിക്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ബികോം കോർപ്പറേഷൻ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. ബിഎസ്സി കെമിസ്ട്രി, ഇലക്ട്രോണിക്സ്, ബിഎ മാസ് കമ്യൂ ണിക്കേഷൻ ആൻഡ് ജേണലിസം എന്നീ കോഴ്സുകളിൽ ഓപ്പൺ ക്വാട്ടയിലും സീറ്റൊഴിവ്. അപേക്ഷകർ ഓഗസ്റ്റ് 22 വെള്ളിയാഴ്ച രാവിലെ 10-ന് കാപ് ഐഡി സഹിതം കോളേജ് ഓഫീസിലെത്തണം. ഫോൺ: 04936 203382.
സുൽത്താൻബത്തേരി : സെയ്ന്റ് മേരീസ് കോളേ ജിൽ എംഎസ്‌സി കെമിസ്ട്രി, ഫിസിക്സ്, എംഎ ബിസിനസ് ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലും എംഎസ്‌സി ബോട്ടണി, എംഎ ഇംഗ്ലീഷ് സ്വാശ്രയ കോഴ്സുകളിലും പട്ടികജാ തി-വർഗ വിഭാഗങ്ങളിൽ സീറ്റ് ഒഴിവ്. ശനിയാഴ്ച മൂന്നിനുള്ളിൽ റിപ്പോർട്ട് ചെയ്യണം.
കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ബിഎ ഹിസ്റ്ററി, ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും എസ്ടി വിഭാഗത്തിന് ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും ഒബിഎക്സ്, ഒബിഎച്ച് കാറ്റഗറികളിൽ ബിഎസ്‍സി കെമിസ്ട്രി വിഷയത്തിലും ഒബിഎക്സ് കാറ്റഗറിയിൽ ബിഎ മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിലുമാണ് സീറ്റുകൾ ഒഴിവുള്ളത്. കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവരിൽ പ്രവേശനം നേടാൻ താത്പര്യമുള്ള വിദ്യാര്‍ത്ഥികൾ ഓഗസ്റ്റ് 23ന് രാവിലെ കോളജ് ഓഫീസിൽ എത്തണം. ഫോൺ: 04936 204569.