വയനാട്ടിൽ മാത്രം പറ്റിക്കപ്പെട്ടത് 45 ഓളം പേര്‍ : ലക്ഷങ്ങളുടെ വിസ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

മാനന്തവാടി : വയനാട്ടിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷങ്ങളുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചാരുംമൂട് കണ്ണനാകുഴി ലക്ഷ്മി സദനത്തില്‍ രാജേന്ദ്രന്‍ പിള്ള എന്ന ബിജു നെടുമ്പള്ളിലിനെയാണ് മാനന്തവാടി പോലീസ് മാവേലിക്കരയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
നെതര്‍ലാന്റില്‍ ജോലിയുള്‍പ്പെടെയുള്ള വിസക്കായി 3 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. 140000 രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. ഒരു ലക്ഷം രുപയാണ് ആദ്യ ഗഡുവായി നല്‍കാന്‍ ആവശ്യപ്പെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 45 ഓളം പേര്‍ ഈ തുക നല്‍കുകയും ചെയ്തിരുന്നു. വിസ ലഭിച്ചില്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ പണം തിരികെ നല്‍കാമെന്നും ഇതിന്റെ ഉറപ്പിലേക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചെക്കും നല്‍കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും വിസ ലഭിക്കാതിരുന്നപ്പോള്‍ അപേക്ഷകര്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വയനാട് സൈബര്‍ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് സൂചന. ജില്ലയിലും കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടാകുമെന്നാണ് പോലിസിന്റെ നിഗമനം.
മാനന്തവാടി എസ് എച്ച് ഒ പി റഫീഖ്, എസ് ഐമാരായ ഷിബു പോള്‍, വി ബി ശിവാനന്ദന്‍, എ എസ് ഐ ബിജു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനീഷ് കുമാര്‍, സെബര്‍ സെല്ലിലെ കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.