70 കഴിഞ്ഞവര്‍ക്ക് റേഷൻകട നടത്താനാകില്ല, ലൈസൻസ് അനന്തരാവകാശികള്‍ക്ക് കൈമാറിയില്ലെങ്കില്‍ റദ്ദാക്കും : പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍കട ഉടമകള്‍ക്ക് 70 വയസ്സ് പ്രായപരിധി കര്‍ശനമാക്കി. സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. നേരത്തെ, റേഷനിങ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരമാണ് റേഷന്‍ വ്യാപാരികള്‍ക്ക് 62 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ നിയമം കര്‍ശനമാക്കിയിരുന്നില്ല. പക്ഷെ, ഇനി 70 വയസ്സ് കഴിഞ്ഞവര്‍ ലൈസന്‍സ് അനന്തരാവകാശിക്കു മാറ്റി നല്‍കണമെന്നും 2026 ജനുവരി 20നകം ഇങ്ങനെ മാറ്റി നല്‍കാത്ത ലൈസന്‍സുകള്‍ റദ്ദാക്കി പുതിയ ലൈസന്‍സിയെ നിയമിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ആ കാലാവധി 2026ല്‍ കഴിയുമെന്നിരിക്കെ പ്രായമേറെയുള്ള വ്യാപാരികള്‍ക്കു ലൈസന്‍സ് നീട്ടി നല്‍കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത്തരം അപേക്ഷകളില്‍ ലൈസന്‍സ് തല്‍ക്കാലം നീട്ടി നല്‍കേണ്ടെന്നു സപ്ലൈ ഓഫിസര്‍മാര്‍ക്കു വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണു വ്യക്തത വരുത്തി സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.