ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാരാകാം ; 1800 ഒഴിവുകള്‍

ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാരാകാൻ സുവർണ്ണാവസരം. മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്ബ, നിലക്കല്‍ എന്നീ ദേവസ്വങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.18 നും 65 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.1800 ഒഴിവുകളാണ് ഉള്ളത്.
ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അർഹത. ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
∙ പ്രായം: 18-65.
∙ ശമ്ബളം: 650 രൂപ (പ്രതിദിനം).
www.travancoredevaswomboard.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മാതൃകയില്‍ തയാറാക്കിയ അപേക്ഷ ‘ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-695 003’ എന്ന വിലാസത്തിലോ tdbsabdw@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ അയയ്ക്കണം. അപേക്ഷകർ മെഡിക്കല്‍ സർട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാർഡ് എന്നിവ ഹാജരാക്കണം.