July 21, 2025

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പും ഉള്‍പ്പടെ 15 ഇനങ്ങള്‍; ഇത്തവണയും മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ്

Share

 

ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ് നല്‍കുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരു കിറ്റ് സൗജന്യമായി ലഭിക്കും.

 

കിറ്റില്‍ അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്ബാർപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയുണ്ടാകും.

 

കൂടാതെ, റേഷൻ കാർഡ് ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും ലഭ്യമാക്കും. നീല കാർഡുകാർക്ക് 10 കിലോയും വെള്ള കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കില്‍ നല്‍കും. ഇത് ഏകദേശം 53 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ-റൈസ് 25 രൂപ നിരക്കില്‍ ലഭിക്കും. നിലവില്‍ 29 രൂപയ്ക്ക് നല്‍കുന്ന അരിയാണിത്.

 

സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്തകള്‍ നടത്തും. ഈ വർഷം തിരുവനന്തപുരത്തിന് പുറമെ പാലക്കാട്ടും മെഗാഫെയർ സംഘടിപ്പിക്കും. കേരളം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ അരി വിലകുറച്ച്‌ നല്‍കുന്നതെന്നും, കേരളത്തിലുള്ളവർക്ക് അരി വാങ്ങാൻ ശേഷിയുണ്ടെന്നും സബ്സിഡി അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്ര നിലപാടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.