വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്ററിൽ

മാനന്തവാടി : വിവാഹ വാഗ്ദാനം നൽകി ഗോത്രയുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലും പാറ ബലികളത്തിൽ വീട്ടിൽ വിനീഷിനെ (41) യാണ് മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് (എസ്എംഎസ്) ഡിവൈഎസ്‌പി ടി.എ. അഗസ്റ്റിൻ അറസ്റ്റുചെയ്തത്.
മാർക്കറ്റിങ് ജോലിയുടെ ഭാഗമായി വീടുകൾകയറി ഉത്പന്നങ്ങൾ വിറ്റിരുന്ന യുവതി തൊട്ടിൽപ്പാലത്തുള്ള വിനീഷിന്റെ വീട്ടിലെത്തിയപ്പോൾ മൊബൈൽ നമ്പർ സംഘടിപ്പിച്ച് ബന്ധം സ്ഥാപിക്കുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി.
തൊണ്ടർനാട് വാളാം തോടിലെത്തിച്ചാണ് പീഡിപ്പിച്ചത്.
കുറ്റ്യാടി പോലീസിനു ലഭിച്ച പരാതി പിന്നീട് തൊണ്ടർനാട് പോലീസിനും തുടർന്ന് പട്ടികവർഗവിഭാഗത്തി നുനേരേയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന എസ്എംഎസ് പോലീസിനും കൈമാറുകയായിരുന്നു.
എസ്എംഎസ് എസ്ഐ വി.പി. ആൻ്റണി, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് അജ്‌നാസ്, ജിയോ തോമസ്, എം.ജെ. എബിൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കുനേരേയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി വിനീഷിനെ റിമാൻഡ് ചെയ്തു.