ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

പനമരം : പനമരം ടൗണിലെ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുനെല്ലി അപ്പപ്പാറ സ്വദേശി ലക്ഷ്മി നിവാസ് ബാബു രാജ് (47) നെയാണ് ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ബാബുരാജിനെ കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ താമസസ്ഥലത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ദീര്‍ഘകാലമായി പനമരം ടൗണിലെ ഫാഷന്‍ ഹെയര്‍ സ്‌റ്റൈല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പനമരം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ദിവ്യ, വിദ്യ, നവ്യ.