September 1, 2025

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ സീറ്റൊഴിവ് : അപേക്ഷ ക്ഷണിച്ചു

Share

 

മാനന്തവാടി : തൃശ്ശിലേരിയിലെ ഗവ. മോഡൽ ഡിഗ്രി കോളജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. കണ്ണൂർ സർവ്വകലാശാല എഫ് വൈ യു ജി പി മൂന്നാം അലോട്ട്മെൻ്റ് പ്രകാരം അവസരം ലഭിച്ച വിദ്യാർത്ഥികളാണ് കോളജിൽ പ്രവേശനം നേടിയത്.

 

2025-2026 അധ്യയന വർഷം തന്നെ കോളജ് പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കും. ബിഎ മലയാളം, ബി എസ് സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്, ബി എസ് സി ജിയോ ഇൻഫർമാറ്റിക്സ് & റിമോട്ട് സെൻസിങ്, ഇംഗ്ലീഷ് കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ഒഴിവ് ഉള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

 

അപേക്ഷകൾ ജൂലൈ 19 ന് കണ്ണൂർ സർവ്വകലാശാലയുടെ സ്പോട്ട് അലോട്ട്മെൻ്റ് തിയതിക്ക് മുൻപ് മോഡൽ ഡിഗ്രി കോളജായി നിലവിൽ പ്രവർത്തിക്കുന്ന മാനന്തവാടി ഗവ. കോളജ് ഓഫീസിൽ നേരിട്ട് സ്വീകരിക്കും.

 

ബിഎ മലയാളം, ഇംഗ്ലീഷ് വിഷയങ്ങൾക്ക് 30 സീറ്റുകളും ബി എസ് സി സൈക്കോളജി, ജിയോ ഇൻഫോർമാറ്റിക്സ് കോഴ്സുകൾക്ക് 25 സീറ്റുകൾ വീതവുമാണ് അനുവദിച്ചത്. കോളജിൽ ആരംഭിക്കുന്ന ബികോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൗണ്ടിങ് കോഴ്സിലേക്ക് 40 സീറ്റുകളുണ്ട്. ഈ വർഷം ക്ലാസുകൾ ആരംഭിക്കുന്ന മാനന്തവാടി ഗവ. കോളജ് കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്. എല്ലാ വിഷയങ്ങളിലേക്കും സ്ഥിരം തസ്തികയിലേക്ക് അധ്യാപക നിയമനവും നടക്കുന്നുണ്ട്. കോളജ് പ്രവർത്തനമാരംഭിക്കുന്നതോടെ അനധ്യാപക തസ്തികകളിൽ നിയമനം നടത്താൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9496704769, 6238881516 നമ്പറുകളിൽ ബന്ധപ്പെടാം.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.