ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ; നാളെ സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ പഠിപ്പ് മുടക്ക്

നാളെ സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ പഠിപ്പ് മുടക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ചാണ് ഇത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവി വല്‍ക്കരിക്കാനും, ആർഎസ്‌എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്‌എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് ഇന്നലെ കണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.
കേരള സർവകലാശാലയില്‍ നടത്തിയ സമരത്തില്‍ 26 പേര് റിമാൻഡ് ചെയ്തു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് കെ ആദർശ് ഉള്ളപ്പെടെ ഉള്ളവരെ റിമാൻഡ് ചെയ്തു. കണ്ണൂർ സർവ്വകലാശാലയില്‍ സമരം ചെയ്ത 4 പേരെയും റിമാൻഡ് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ആവേശത്തോടെയാണ് എസ്‌എഫ്‌ഐ സമരങ്ങളെ കാണുന്നത്. എന്നാല്‍ ഈ സമരങ്ങളെ തള്ളിക്കളയുന്ന സമീപനമാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. ആർഎസ്‌എസിനെതിരെയുള്ള സമരം എപ്പോഴാണ് പ്രതിപക്ഷ നേതാവിന് ഗുണ്ടായിസമായത് ? വിഡി സതീശൻ്റെ പ്രസ്ഥാവന അപലപനീയവും തള്ളികളയണമെന്നും എസ്‌എഫ്‌ഐ. ആർഎസ്‌എസിനെ സതീശൻ ഭയക്കുന്നു. ആർഎസ്‌എസ് നെതിരെ സമരം ചെയ്താല്‍ കെഎസ് യുവിനെ ഭീഷണിപ്പെടുത്തുകയാണ് വി ഡി സതീശൻ എന്നും ശിവപ്രസാദ് പറഞ്ഞു.
സിസ തോമസിൻ്റെ പ്രസ്ഥാവനയിലും എസ്‌എഫ്‌ഐ പ്രതികരിച്ചു. കേരള സർവകലാശാലയില്‍ ഉദ്യോഗസ്ഥരെ പണിയെടുക്കാൻ അനുവദിക്കാത്ത സമീപനമാണ് ചാൻസലറും, വൈസ് ചാൻസലറും സിസാ തോമസും സ്വീകരിക്കുന്നത്. വിദ്യാർത്ഥികളെ ബാധിക്കുന്ന നിരവധി ഫയലുകള്‍ സർവകലാശാലയില്‍ കെട്ടിക്കിടക്കുന്നു. ഇതിലൊന്നും ഇടപെടാൻ വിസിക്കോ, ആക്ടിംഗ് വിസിക്കോ കഴിഞ്ഞിട്ട് ഇല്ലെന്നും എസ്‌എഫ്‌ഐ.